കൊ‌‌‌ടുങ്ങല്ലൂർ: നഗരസഭയിലെ തൊഴിൽ രഹിതരായ യുവതി യുവാക്കൾക്ക് തൊഴിൽ പരിശീലനം നൽകി വിദഗ്ദ്ധ തൊഴിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മൊബിലൈസേഷൻ ക്യാമ്പ് സമാപിച്ചു. നഗര ഉപജീവന മിഷന്റെ ആഭിമുഖ്യത്തിൽ രണ്ട് ദിവസങ്ങളിലായി നടത്തിയ ക്യാമ്പിൽ ഇരുന്നൂറ് അഭ്യസ്തവിദ്യർ പങ്കെടുത്തു. ക്യാമ്പ് നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു. വിവിധ സാങ്കേതിക കോഴ്‌സുകളിൽ പരിശീലനം നൽകി തൊഴിൽ ലഭിക്കുന്നതിന് ആവശ്യമായ സഹായം നൽകുന്ന പദ്ധതിയിൽ കോഴ്‌സ് ഫീസ്, താമസം, ഭക്ഷണം എന്നിവ സൗജന്യമാണ്. കൊച്ചി, ബംഗളൂരു, കോഴിക്കോട് എന്നീ സ്ഥലങ്ങളിലായി വിവിധ ടെക്‌നിക്കൽ കോഴ്‌സുകൾ ഉദ്യോഗാർത്ഥികൾക്ക് തിരഞ്ഞെടുക്കാം. അക്കൗണ്ടിംഗ്, ഫാഷൻ ഡിസൈനിംഗ്, സ്പാതെറാപ്പി, ലാബ്‌ കെമിസ്റ്റ്, ഗാർഡ് വെയർ എൻജിനീയർ തുടങ്ങി ഇരുപതിലേറെ കോഴ്‌സുകൾ വിവിധ കേന്ദ്രങ്ങളിലായി നടത്തുമെന്ന് ചെയർമാൻ ജൈത്രൻ പറഞ്ഞു...