ഗുരുവായൂർ: ദേവസ്വത്തിലെ 48 ആനകളുടെ സുഖചികിത്സ ജൂലായ് ഒന്നിന് തുടങ്ങും. സുഖചികിത്സയ്ക്കായി 11,50,000 രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം അംഗീകരിച്ചു. വർഷം തോറും നടത്തി വരുന്ന സുഖചികിത്സ ജൂലായ് 1 മുതൽ 30 ദിവസം നീണ്ടു നിൽക്കുന്നതാണ്. ആയുർവേദ അലോപ്പതി മരുന്നുകൾ ഉൾപ്പെടുത്തി പ്രത്യേകം ആഹാരക്രമമാണ് നിശ്ചയിച്ചിട്ടുള്ളത്. ആനകളുടെ ആരോഗ്യ സംരക്ഷണത്തിനും, ശരീരപുഷ്ടിക്കും വേണ്ടി ശാസ്ത്രീയമായ രീതിയിൽ പ്രത്യേകം തയ്യാറാക്കിയ സമീകൃത ആഹാരം ആനകളെ വേണ്ട വിധം കഴുകി തുടച്ച് വൃത്തിയാക്കിയ ശേഷമാണ് നല്കുന്നത്. ആന ചികിത്സാ വിദഗ്ദ്ധർ ഡോ. കെ.സി. പണിക്കർ, ഡോ. കെ.എൻ. മുരളീധരൻ നായർ, ഡോ. പി.ബി. ഗിരിദാസ്, ആവണപറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാട്, ഡോ. എം.എൻ. ദേവൻ നമ്പൂതിരി, ഡോ. ടി.എസ്. രാജീവ്, ഡോ. വിവേക് ദേവസ്വം വെറ്ററിനറി ഓഫീസർ മുതലായവർ സുഖചികിത്സയ്ക്ക് മേൽനോട്ടം വഹിക്കും.
48 ആനകൾക്ക് സുഖചികിത്സ
ആനകൾക്ക് നൽകുന്നത്
4320 കിലോ അരി
900 കിലോ ചെറുപയർ
540 കിലോ മുതിര
1440 കിലോ റാഗി
144 കിലോ അഷ്ടചൂർണ്ണം
360 കിലോ ച്യവനപ്രാശം
144 കിലോ മഞ്ഞൾപ്പൊടി
ഷാർക്കോഫെറോൾ
മിനറൽ മിക്‌സ്ചർ ധാതുലവണങ്ങൾ