തൃപ്രയാർ : വീട്ടുകാർ ഉപേക്ഷിച്ചതിനെ തുടർന്ന് തൃപ്രയാർ ക്ഷേത്രനടയിൽ കഴിഞ്ഞിരുന്ന പ്രവാസിക്ക് വെളിച്ചം തുണയേകി. നേരത്തെ ചാഴൂർ പാറക്കുളം ക്ഷേത്രത്തിന് സമീപം താമസിച്ചിരുന്ന തണ്ടാശ്ശേരി വീട്ടിൽ സത്യനെയാണ് (60 ) മനുഷ്യാവകാശ പ്രവർത്തകരും. തൃത്തല്ലൂർ വെസ്റ്റ് സഹചാരി സെന്റർ പ്രവർത്തകരുമായ ജാഫർ കുറ്റിലക്കടവ് , ജാബിർ തൃത്തല്ലൂർ , സൽമ സജിൻ , ഷിഹാബ് കയ്പ്പമംഗലം , സാബിർ വാടാനപ്പള്ളി എന്നിവരുടെ ഇടപെടലിനെ തുടർന്ന് കൊടുങ്ങല്ലൂർ പുല്ലൂറ്റ് നിലക്കുംപാറയിലുള്ള വെളിച്ചം ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള അനാഥ അഗതിമന്ദിരത്തിൽ പ്രവേശിപ്പിച്ചത്.
നാൽപ്പത് വർഷം ഷാർജയിൽ ടൈലറായി ജോലി ചെയ്തിരുന്ന സത്യൻ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ വന്ന് നാട്ടിലും ജോലി ചെയ്തായിരുന്നു കുടുംബം പോറ്റിയിരുന്നത്. ഭാര്യയും രണ്ട് മക്കളുമുള്ള സത്യൻ കഴിഞ്ഞ നാലുവർഷമായി വീട്ടുകാർ തന്നെ ഒഴിവാക്കിയതായി പറയുന്നു. ഇരുവൃക്കകളും തകരാറിലായതിനെ തുടർന്ന് വലപ്പാട് ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ നടത്തി വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.
തുടർ ചികിത്സ നടത്താൻ കഴിയാതെ അവശനായ സത്യൻ കഴിഞ്ഞ പതിനഞ്ച് ദിവസമായി തൃപ്രയാർ ക്ഷേത്രനടയിൽ സ്വകാര്യ റൂമിൽ താമസിച്ചു വരികയായിരുന്നു. സത്യന്റെ ദയനീയമായ അവസ്ഥ ശ്രദ്ധയിൽപെട്ട മനുഷ്യവകാശ പ്രവർത്തകരും , സഹചാരി സെന്റർ പ്രവർത്തകരുടെയും ഇടപെടലിനെ തുടർന്നാണ് പുല്ലൂറ്റ് വെളിച്ചം അനാഥ അഗതി മന്ദിരം ഏറ്റെടുത്തത്:..