തൃശൂർ ; വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് ഒരു മൊബൈൽ കൂടി കണ്ടെടുത്തു. ബി ബ്ലോക്കിന് സമീപം മൂത്രപ്പുരയുടെ പിറക് വശത്ത് കൃഷിയിടത്തിൽ നിന്നാണ് മൊബൈൽ കണ്ടെടുത്തത്. ഇന്നലെ വൈകീട്ട് സംശയം തോന്നി മണ്ണ് മാറ്റി നോക്കിയപ്പോഴാണ് പഴയ മോഡൽ ഫോൺ കവറിലാക്കി കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. എന്നാൽ ഇതിൽ സിം കാർഡ് ഉണ്ടായിരുന്നില്ലെന്ന് ജയിൽ സൂപ്രണ്ട് നിർമ്മലാനന്ദൻ പറഞ്ഞു. ഇന്നും പരിശോധന ഉണ്ടാകും...