ചെറുതുരുത്തി: പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിംഗിന്റെ പേരിൽ ക്രൂരമായി സഹപാഠികൾ മർദ്ദിച്ചതായി പരാതി. ചെറുതുരുത്തി ഗവ: ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ചെറുതുരുത്തി പണിക്കവീട്ടിൽ ഖാലിദിന്റെ മകൻ അബ്ദുൾ സലീമിനാണ് പരിക്കേറ്റത്. മറ്റ് വിദ്യാർത്ഥികളെ നോക്കിയെന്നാരോപിച്ച് നാല് വിദ്യാർത്ഥികൾ ചേർന്ന് അബ്ദുൾ സലീമിനെ മർദ്ദിക്കുകയായിരുന്നത്രേ. പരിക്കേറ്റ വിദ്യാർത്ഥിയെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ച് ചികിത്സ തേടി. അബ്ദുൾ സലീമിന്റെ ചെവിയിൽ നാല് തുന്നിക്കെട്ടുണ്ട്. ശരീരത്തിന്റെ പല ഭാഗങ്ങളിലും മുറിവേറ്റ പാടുണ്ട്. വിദ്യാർത്ഥിയെ മർദ്ദിച്ചവർക്കെതിരെ നടപടിയെടുത്തതായി സ്‌കൂൾ അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു..