തൃശൂർ: സി.എം.ഐ ദേവമാത പ്രവിശ്യാംഗമായ ബ്ര.ജോണിചെറുവത്തൂർ (70) നിര്യാതനായി. സംസ്‌കാരം 27ന് ഉച്ചയ്ക്ക് 2.30 ന് പാവറട്ടി സെന്റ് തോമസ് ആശ്രമ ദേവാലയത്തിൽ. മറ്റം ചെറുവത്തൂർ പരേതരായ പൈലുണ്ണി - താണ്ടമ്മ ദമ്പതികളുടെ എട്ടു മക്കളിൽ ഏഴാമത്തെ മകനാണ്. 1984 ൽ സി.എം.ഐ സഭയിൽ ആദ്യവ്രതവും, 1990 ൽ നിത്യവ്രതവും അനുഷ്ഠിച്ചു. ധർമ്മാരാം, അമ്പഴക്കാട് ആശ്രമം, ദേവമാത പ്രവിശ്യ ഭവനം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ദേവസിക്കുട്ടി, തോമസ്, മേരി, ജെയ്ക്കബ്, ജോസ്, സെലീന, കൊച്ചുത്രേസ്യ.