കൊടുങ്ങല്ലൂർ: പുവ്വത്തുംകടവ് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ നാമ്പ് ജില്ലാ ഞാറ്റുവേല ഉത്സവം 2019നോട് അനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ചിത്ര രചനാ, ലേഖന മത്സരം സംഘടിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് എം.ആർ. ജോഷിയുടെ അദ്ധ്യക്ഷതയിൽ തേവർപ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന നാമ്പ് ഞാറ്റുവേല ഉത്സവം ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ മഞ്ജുള അരുണൻ ഉദ്ഘാടനം ചെയ്തു.

ബാങ്ക് മുൻ പ്രസിഡന്റ് ടി.കെ. രമേഷ് ബാബു, മാനേജിംഗ് ഡയറക്ടർ വി.ആർ. ഷീബ, ഡയറക്ടർ ബോർഡ് അംഗം എൻ.കെ. അനിലൻ, എസ്.എൻ. പുരം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. മല്ലിക, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. രഘുനാഥ്, മതിലകം ബ്ലോക്കിലെ കൃഷി ഓഫീസർമാരായ ഫാൻസി പരമേശ്വരൻ, ബൈജു ബേബി, പി.പി. ദിവ്യ, റുബീന സി.എം, കോ- ഓർഡിനേറ്റർ എൻ.കെ തങ്കരാജ് , വിശ്വനാഥൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

നഗരസഭയിലെ കൃഷിഭവനുകളിൽ ഞാറ്റുവേല പ്രമാണിച്ചൊരുക്കിയ ചന്തയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ നിർവഹിച്ചു. കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുന്ന നടീൽ വസ്തുക്കൾ, വിത്തുകൾ, ജൈവവളങ്ങൾ എന്നിവയുടെ ഉദ്ഘാടനവും ചെയർമാൻ നിർവഹിച്ചു. കൗൺസിലർമാരായ ഇ.സി. അശോകൻ, ലത ഉണ്ണിക്കൃഷ്ണൻ, വിനീത മണിലാൽ, കൃഷി ഫീൽഡ് ഓഫീസർ വത്സൻ എന്നിവർ പ്രസംഗിച്ചു.

മേത്തല കൃഷിഭവനിലെ ഞാറ്റുവേലചന്തയുടെ ഉദ്ഘാടനവും പച്ചക്കറി വിത്തുകൾ, ജൈവവളങ്ങൾ, നടീൽ വസ്തുക്കൾ എന്നിവയുടെ വിതരണോദ്ഘാടനവും നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ നിർവഹിച്ചു. ഷീല രാജ് കമൽ അദ്ധ്യക്ഷത വഹിച്ചു. എം.എസ്. വിനയകുമാർ, കെ.പി. ശോഭ, സന്ധ്യ അനൂപ്, കൃഷി ഓഫീസർ വി.കെ. സൈരാ ബാനു, വി.വി. അജീഷ് എന്നിവർ പ്രസംഗിച്ചു.