ഗുരുവായൂർ: ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്ത് കാവ് ഭഗവതിക്ക് ഇന്നലെ കലശാഭിഷേകം നടത്തി. തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാടാണ് കലശാഭിഷേകം നിർവഹിച്ചത്. ചെയർമാൻ കെ.ബി. മോഹൻദാസ്, ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, പി. ഗോപിനാഥൻ, കെ.കെ. രാമചന്ദ്രൻ എന്നിവർ സന്നിഹിതരായി. ഭഗവതിയുടെ കലശത്തോടെ ആറ് ദിവസമായി ക്ഷേത്രത്തിൽ ഉപദേവൻമാർക്ക് നടന്നുവന്നിരുന്ന കലശച്ചടങ്ങുകൾ സമാപിച്ചു. ഇന്ന് ക്ഷേത്രത്തിൽ ഗുരുവായൂരപ്പന് ബിംബശുദ്ധി നടക്കും. അറിഞ്ഞോ അറിയാതെയോ സംഭവിച്ച അശുദ്ധി നീക്കുക എന്നതാണ് ബിംബശുദ്ധി ചടങ്ങുകളുടെ ലക്ഷ്യം. ശുദ്ധി ചടങ്ങുകൾ നടക്കുന്നതിനാൽ രാവിലെ ശീവേലിക്ക് ശേഷം പന്തീരടിപൂജ വരെ ഭക്തർക്ക് നാലമ്പലത്തിനകത്തേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.