കൊടുങ്ങല്ലൂർ: ഭർത്താവ് മരിച്ച് എട്ടാം ദിവസം ഭാര്യയും മരിച്ചു. മാടവന അത്താണി വലിയവീട്ടിൽ നൗഷാദിന്റെ ഭാര്യ നിഷ (35)യാണ് ഭർത്താവ് മരിച്ചതിന്റെ എട്ടാം നാൾ മരണപ്പെട്ടത്. ഇവരുടെ ഭർത്താവ് നൗഷാദ് (42) മഞ്ഞപിത്ത രോഗബാധിതനായി കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരിച്ചത്. എറണാകുളം ലിസി ആശുപത്രിയിൽ കഴിഞ്ഞിരുന്ന നൗഷാദിനെ പരിചരിക്കുന്നതിനിടയിൽ കാല് വഴുതി വീണ് നിഷയുടെ തോളെല്ലിനും മറ്റും പരിക്കേറ്റ് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. മക്കൾ: ഫിദ, ഫഹ്മി, ഫരീദ ഫർസാന.