തൃശൂർ : നവീകരിച്ച നീന്തൽക്കുള സമുച്ചയത്തിന്റെയും സ്‌പ്ളാഷ് പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം 30 ന് രാവിലെ 9 ന് മന്ത്രി ഇ.പി. ജയരാജൻ നിർവഹിക്കും. മന്ത്രി അഡ്വ. വി.എസ്. സുനിൽ കുമാർ അദ്ധ്യക്ഷത വഹിക്കും. മന്ത്രി എ.സി. മൊയ്തീൻ നവീകരിച്ച ഹോസ്റ്റൽ ബ്ലോക്ക് ഉദ്ഘാടനം ചെയ്യും. ടി.എൻ പ്രതാപൻ എം.പി, അഡ്വ. വി.ആർ. സുനിൽ കുമാർ എം.എൽ.എ, മേയർ അജിത വിജയൻ, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സിക്കുട്ടൻ എന്നിവർ മുഖ്യാതിഥിയാകും. കായിക യുവജനകാര്യ വകുപ്പ് ഡയറക്ടർ സഞ്ജയകുമാർ സ്വാഗതവും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് ബിന്നി ഇമ്മിട്ടി നന്ദിയും പറയും...