ck-anandakumaran
സി.കെ.ആനന്ദകുമാരന്‍

വട്ടണാത്ര: സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എതിരില്ലാതെ തിരഞ്ഞെടുത്ത എൽ.ഡി.എഫിന്റെ 11 അംഗ ഭരണസമിതി ചുമതലയേറ്റു. തിരഞ്ഞെടുത്ത ഭരണസമിതി അംഗങ്ങളുടെ ആദ്യ യോഗം സി.കെ. ആനന്ദകുമാരനെ പ്രസിഡന്റായും വൈസ് പ്രസിഡന്റായി എൽ.വി. വിജുവിനെയും തിരഞ്ഞെടുത്തു. ഭരണ സമിതി അംഗങ്ങളായി കെ.പി. ഉണ്ണിമോൻ, കെ. വിജീഷ് കുമാർ, കെ.എസ്. സുരേന്ദ്രൻ, സി.ആർ. രാജേഷ്, എൻ.യു. മോഹൻദാസ്, സി.ബി. സുരേഷ്, വിജി സാബു, ദീപ ഉണ്ണിക്കൃഷ്ണൻ, ഓമന ദാസൻ എന്നിവരാണ് ചുമതലയേറ്റത്. തുടർന്ന് നടന്ന അനുമോദന യോഗത്തിൽ മുൻ പ്രസിഡന്റ് കെ.എം. ചന്ദ്രൻ അദ്ധ്യക്ഷനായി. എൽ.ഡി.എഫ് നേതാക്കളായ കെ.കെ. ഗോഖലെ, പി.കെ. ശേഖരൻ, വി.കെ. സുബ്രമണ്യൻ, പഞ്ചായത്ത് അംഗം കെ. പ്രദീപ് കുമാർ, വി.കെ. അനീഷ്, പി.കെ. വിനോദ്, കെ.വി. സുരേഷ്, പ്രസിഡന്റ് സി.കെ. ആനന്ദകുമാരൻ, ബാങ്ക് സെക്രട്ടറി കെ.ആർ. മിനി എന്നിവർ സംസാരിച്ചു.