തൃശൂർ: കോർപറേഷനിൽ നടക്കുന്നത് മുൻകൂർ അനുമതി ഭരണമാണെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് എം.എസ്. സമ്പൂർണ്ണ കുറ്റപ്പെടുത്തി. കൗൺസിലർമാരെയും ഉദ്യോഗസ്ഥരെയും നോക്കുകുത്തിയാക്കുകയാണ്. കഴിഞ്ഞ കൗൺസിൽ യോഗത്തിലെ അജണ്ടകൾ വായിക്കാതെ പത്രസമ്മേളനത്തിൽ വച്ച് പാസാക്കിയതായി പറഞ്ഞ മേയർ ജനപ്രതിനിധികളെ അപഹാസ്യരാക്കുകയാണ് ചെയ്തത്. മേയറുടെ നടപടി ചട്ടലംഘനമാണ്. വ്യാജരേഖകൾ ഉണ്ടാക്കി ഭരണം നടത്താനുള്ള നീക്കമാണ് നടത്തുന്നത്. കോർപറേഷൻ ആസ്ഥാന മന്ദിര നിർമ്മാണ കാര്യത്തിൽ സി.പി.എം ഭരണ സമിതി നടത്തുന്നത് കള്ളക്കളിയാണ്. പ്രതിപക്ഷം വികസനത്തിന് തടസം നിൽക്കുകയാണെന്ന മേയറുടെ പ്രസ്താവന സ്വന്തം തെറ്റുകൾ മറച്ചു പിടിക്കാനുള്ള തന്ത്രമാണെന്നും സമ്പൂർണ്ണ പ്രസ്താവനയിൽ പറഞ്ഞു.