ചേലക്കര: തേനീച്ചയുടെ കുത്തേറ്റയാൾ മരിച്ചു. റിട്ട. കെ.എസ്.ഇ.ബി എൻജിനീയർ ചേലക്കോട് സുപ്പിപ്പടി പുത്രാട്ടിൽ ദാമോദരൻ (68) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. വീട്ടുപറമ്പ് വെട്ടിതെളിക്കുമ്പോഴാണ് തേനീച്ചയുടെ കുത്തേറ്റത്. ഉടൻ ചേലക്കര സർക്കാർ ആശുപത്രിയിലും തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുൻപ് ഹൃദയാഘാതം ഉണ്ടായിട്ടുള്ള ഇയാൾക്ക് തേനീച്ചയുടെ കുത്തേറ്റതിനെ തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നും പറയപ്പെടുന്നു.
ഭാര്യ: രമണി. മക്കൾ: ദിവിൻ, ദിവ്യ. മരുമകൻ: സനൽ. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 9 ന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.