ഒരു വിദ്യാർത്ഥിയുടെ കാലൊടിഞ്ഞു
തൃശൂർ: വിദ്യാർത്ഥികളുമായി പോയിരുന്ന ഓട്ടോയിൽ കാറിടിച്ച് മൂന്നു വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്കേറ്റു. കുറുപ്പം റോഡിൽ ഇന്നലെ വൈകീട്ട് നാലരയോടെയായിരുന്നു അപകടം. സേക്രഡ്ഹാർട്ട് സ്‌കൂളിലെ ജസീല, പാറമേക്കാവ് വിദ്യാമന്ദിറിലെ വിദ്യാർത്ഥികളായ ഓജസ്, ശ്രീഹരി എന്നിവർക്കും, ഓട്ടോ ഡ്രൈവർ ജോസഫിനുമാണ് പരിക്കേറ്റത്. ഓജസിന്റെ രണ്ട് കാലുകൾക്കും ഒടിവുണ്ട്. ശ്രീഹരിയുടെ തലയ്ക്കാണ് പരിക്കേറ്റത്. 13 തുന്നലുണ്ട്.
ജോസഫിന്റെ മുഖത്തും പരിക്കേറ്റു. ശ്രീഹരിയെയും, ഓജസിനെയും, ജോസഫിനെയും വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. റൗണ്ടിൽ നിന്നും കുറുപ്പം റോഡിലേക്കിറങ്ങുകയായിരുന്ന കുട്ടികളെ കയറ്റിയ ഓട്ടോയിൽ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാറാണ് ഇടിച്ചത്. ആറ് കുട്ടികളാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. മറ്റ് യാത്രക്കാരും വ്യാപാരികളും എത്തി ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു...