മാള: മാള ഹോളി ഗ്രെയ്സ് അക്കാഡമിയിൽ വിദ്യാർത്ഥി കൗൺസിൽ അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെ. ചന്ദ്രപാലൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ ജോസ് കണ്ണമ്പിള്ളി ബാഡ്ജ് നൽകി. പ്രിൻസിപ്പാൾ ജോസ് ജോസഫ് ആലുംങ്കൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പി.വി. ചിത്ര, ബിസ്മി പോൾ, ലിഷ സിനീബ് എന്നിവർ ബാഡ്ജ് നൽകി. ഗീതാഞ്ജലി ഉദയകുമാർ, ശിവാനി അനിൽ, ആനന്ദ് രാജ് എന്നിവർ സംസാരിച്ചു.