തൃശൂർ : രണ്ടര പതിറ്റാണ്ടായി ആന ചികിത്സാ രംഗത്തെ നിറസാന്നിദ്ധ്യമായ ഡോ. പി.ബി. ഗിരിദാസിനെ ഇന്ന് കേരള കൗമുദി ആദരിക്കും. തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ വൈകീട്ട് നാലിന് നടക്കുന്ന ആനത്താരയിൽ കാൽനൂറ്റാണ്ട് എന്ന പരിപാടി മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. മേയർ അജിതാ വിജയൻ അദ്ധ്യക്ഷത വഹിക്കും. ടി.എൻ. പ്രതാപൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കൗൺസിലർ കെ. മഹേഷ്, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പി. മോഹനൻ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എം.കെ. പ്രദീപ് കുമാർ, തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ. എം. മാധവൻ കുട്ടി, എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി കെ.വി. സദാനന്ദൻ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്, റിട്ട. വെറ്ററിനറി പ്രൊഫ.ഡോ. ജേക്കബ്ബ് ചീരൻ, ഡോ.കെ.സി. പണിക്കർ, എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി പി. ശശികുമാർ, കേരള കൗമുദി യൂണിറ്റ് ചീഫ് എൻ.എസ്. കിരൺ എന്നിവർ ആശംസകളർപ്പിക്കും. കേരള കൗമുദി ബ്യൂറോ ചീഫ് പ്രഭു വാര്യർ സ്വാഗതവും ഡെസ്‌ക് ചീഫ് സി.ജി. സുനിൽ കുമാർ നന്ദിയും പറയും...