ചാലക്കുടി: കുടിവെള്ള പ്രശ്‌നത്തിൽ യു.ഡി.എഫ് നൽകിയ പരാതി തള്ളിക്കളഞ്ഞ് കോടശ്ശേരി പഞ്ചായത്തിലെ വാർഷിക പദ്ധതിക്ക് ഡി.പി.സി അംഗീകാരം നൽകി. 2019- 20 വർഷത്തെ 19.73 കോടി രൂപയ്ക്കാണ് അംഗീകാരം നൽകിയത്.
തെരുവുവിളക്കുകൾ 55 ലക്ഷവും കുടിവെള്ളത്തിന് 60 ലക്ഷം രൂപയും ഉൾപ്പെടുത്തിയിട്ടുണ്ട്. സമ്പൂർണ്ണ കുടിവെള്ളവും തെരുവു വിളക്കും എത്തിക്കുക എന്നതാണ് ഈ വർഷം ഭരണ സമിതി മുൻഗണന കൊടുത്തതെന്ന് പ്രസിഡന്റ് ഉഷ ശശിധരൻ പറഞ്ഞു.

കുടിവെള്ളത്തിന്റെ ഫണ്ട് റോഡ് വികസനത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഡി.പി.സിയിൽ പരാതി നൽകിയിരുന്നു. എൽ.ഡി.എഫ് ഭരണസമിതിയുടെ ജനകീയമായ പദ്ധതി വെറും രാഷ്ട്രിയത്തിന്റെ പേരിൽ തടസ്സപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നും പ്രസിഡന്റ് കുറ്റുപ്പെടുത്തി.