bjp-march
ബിജെപി പ്രവർത്തകർ ദേവസ്വം ഓഫീസിലേയ്ക്ക് നടത്തിയ പ്രതിഷേധ മാർച്ച് ജില്ലാ പ്രസിഡണ്ട് എ.നാഗേഷ് ഉദ്ഘാടനം ചെയ്യുന്നു

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ താന്ത്രിക ചടങ്ങിനിടെ ആചാരലംഘനം നടത്തിയ ദേവസ്വം ചെയർമാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ ദേവസ്വം ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ആചാരലംഘനം നടത്തി ശബരിമലയെ തകർക്കാൻ ആസൂത്രണം ചെയ്തതു പോലെ ഗുരുവായൂർ ക്ഷേത്രത്തെയും തകർക്കാൻ സി.പി.എമ്മിന്റെ ഒത്താശയോടെ നടത്തുന്ന സംഘടിത ശ്രമമാണ് കഴിഞ്ഞ ദിവസം ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ് ആരോപിച്ചു. മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സമിതിയംഗം ദയാന്ദൻ മാമ്പുള്ളി അദ്ധ്യക്ഷനായി. നഗരസഭാ കൗൺസിലർ ശോഭ ഹരിനാരായണൻ, യുവമോർച്ച സംസ്ഥാന സമിതിയംഗം അനിൽ മഞ്ചറമ്പത്ത്, ഓ.ബി.സി മോർച്ച ജില്ല പ്രസിഡന്റ് രാജൻ തറയിൽ, ബി.ജെ.പി ജില്ലാ സെക്രട്ടറി ബിൻഷി അരുൺകുമാർ, പുന്നയൂർക്കുളം പഞ്ചായത്ത് അംഗം ഇന്ദിര, ബി.ജെ.പി നേതാക്കളായ ദീപ ബാബു, ഹീര കൃഷ്ണദാസ്, ബാലൻ തിരുവെങ്കിടം, കെ.ആർ. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പടിഞ്ഞാറെ നടയിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ സ്ത്രീകളടക്കം നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. മാർച്ച് മഹാരാജ ജംഗ്ഷനിൽ ഗുരുവായൂർ സി.ഐ: കെ.സി. സേതു, ടെമ്പിൾ സി.ഐ: സി. പ്രേമാന്ദകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് തടഞ്ഞു.