വടക്കാഞ്ചേരി: നഗരസഭയിൽ പുതിയതായി നൂറു ക്യാമറകൾ സ്ഥാപിക്കും. നഗരസഭാ പരിധിയിലുള്ള എല്ലാ സന്നദ്ധ സംഘടനകളുടെയും വ്യാപാരികളുടെയും സഹായത്തോടെ മാലിന്യ പ്രശ്‌നവും ക്രമസമാധാന പ്രശ്‌നവും പരിഹരിക്കുന്ന വിധത്തിലാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. നിലവിലുള്ള പദ്ധതിയെ ബലപ്പെടുത്തുന്നതിനും തീരുമാനിച്ചു. വടക്കാഞ്ചേരി കേരളവർമ്മ വായനശാലയിൽ നഗരസഭ വിളിച്ചുചേർത്ത സന്നദ്ധ സംഘടനകളുടെയും ബാങ്കുകളുടെയും വ്യാപാരികളുടെയും യോഗത്തിലാണ് തീരുമാനമായത്.


വടക്കാഞ്ചേരി അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ പി.എസ്. സിനോജ് യോഗം ഉദ്ഘാടനം ചെയ്തു, പൊലീസ് സ്റ്റേഷനു അകത്തും പൊലീസ് ക്വാർട്ടേഴ്‌സിലും ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കുമെന്ന് അദ്ദേഹം അറിയിച്ചു. നിലവിൽ കാമറകൾ ഉള്ള സ്ഥാപനങ്ങൾ എണ്ണം വർദ്ധിപ്പിച്ച് പദ്ധതിയോട് സഹകരിക്കും. യോഗത്തിൽ നഗരസഭാ വൈസ് ചെയർമാൻ എം.ആർ. അനൂപ് കിഷോർ അദ്ധ്യക്ഷനായി. ഹെൽത്ത് ഇൻസ്‌പെക്ടർ വിജയപ്രകാശ് സ്വാഗതം ആശംസിച്ചു കൗൺസിലർമാരായ പി.ആർ. അരവിന്ദാക്ഷൻ, സദാനന്ദൻ, വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.ടി. ബേബി. പ്രസ് ക്ലബ് പ്രസിഡന്റ് വി. മുരളി, ലയൺസ് ക്ലബ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ, വടക്കാഞ്ചേരി സി.ഡബ്ല്യു.എസ്.എ പ്രസിഡന്റ് മോഹൻദാസ്, വ്യാപാരി വ്യവസായി പ്രതിനിധി എൽദോ പോൾ, ഡോ. സി.എൻ. മനോജ് എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ. പ്രമോദ് കുമാർ നന്ദി രേഖപ്പെടുത്തി.