ചെറുതുരുത്തി: പി.എൻ.എൻ.എം ആയുർവേദ കോളേജിൽ പ്രകൃതി ചികിത്സയെക്കുറിച്ചും യോഗയിലെ ഷഡ്ക്രിയകളെ കുറിച്ചും ഏകദിന സെമിനാർ സംഘടിപ്പിച്ചു. കോളേജ് സെക്രട്ടറി എം. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ സന്ധ്യ മന്നത്ത്, പ്രൊഫ. ഡോ. സി.ബി. ജയൻ, വൈസ് പ്രിൻസിപ്പൽ ഡോ. വിനീഷ് തുടങ്ങിയവർ സംസാരിച്ചു. ഒറ്റപ്പാലം ഗവ. ആയുർവേദ ആശുപത്രി നാച്ചുറോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർ ഡോ. ഷൈജു കെ. ശശീധരൻ, പി.എൻ.എൻ.എം കോളേജ് സ്വസ്ഥ വ്യത്ത വിഭാഗം അസോ: പ്രൊഫ. ഡോ. സ്മിത തുടങ്ങിയവർ പ്രകൃതിചികിത്സയെ കുറിച്ചും യോഗയിലെ ഷഡ്ക്രിയകളെ കുറിച്ചും ക്ലാസുകൾ നയിച്ചു. കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നായി ഇരുനൂറോളം ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾ പങ്കെടുത്തു.