കയ്പ്പമംലം: കേരള വഴിയോര ഉത്സവ വാണിഭ തൊഴിലാളി അസോസിയേഷൻ ചെന്ത്രാപ്പിന്നി മേഖലാ കൺവെൻഷൻ നടത്തി. കൊപ്രക്കളത്ത് നടന്ന കൺവെൻഷൻ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ മേഖലാ പ്രസിഡന്റ് മൻസൂർ ചെന്ത്രാപ്പിന്നി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് മുഖ്യാതിഥിയായി. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി. ശ്രീകുമാർ അരി വിതരണവും ആർ.എസ്.പി. ജില്ലാ സെക്രട്ടറി ജോസഫ് കുര്യൻ അവാർഡ് വിതരണവും നടത്തി. അപ്പൂസ് അരിമ്പൂർ, പി.ബി. താജുദ്ദീൻ, ജ്യോതിബസ് തേവർക്കാട്ടിൽ, ഷീന വിശ്വൻ, ഉമറുൽ ഫാറൂക്ക് എന്നിവർ സംസാരിച്ചു.