തൃശൂർ: പീരുമേട് സബ് ജയിലിലെ റിമാൻഡ് പ്രതിയായിരുന്ന രാജ് കുമാറിന്റെ ദാരുണമരണം നെടുങ്കണ്ടം പൊലീസിന്റെ മൂന്നാംമുറ മൂലം സംഭവിച്ചതാണെന്നാണ് ബി.ഡി.ജെ.എസ് ജനറൽ സെക്രട്ടറി ടി.വി. ബാബു. സ്വകാര്യ സ്ഥാപനത്തിന്റെ ഏതോ സാമ്പത്തിക തട്ടിപ്പിന് രാജ് കുമാറിനെ മറയാക്കുകയാണ്. വർഷങ്ങൾക്കു മുമ്പ് കാലിന് പരിക്കേറ്റ് നടക്കാനാകാത്ത രാജ് കുമാറിനെ വിദഗ്ദ്ധ വില്ലനായി പൊലീസ് ചിത്രീകരിക്കുന്നത് ശരിയല്ല. സംഭവത്തിന്റെ ഉത്തരവാദികളെയും നയിച്ച കാരണങ്ങളെയും കണ്ടെത്തുന്നതിന് ജൂഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിരാലംബരായ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായത്തിനും സർക്കാർ തയ്യാറാകണമെന്നും ടി.വി.ബാബു മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.