തൃശൂർ: കേരളകൗമുദി പത്രധർമ്മത്തോടൊപ്പം മറ്റു മേഖലകളിൽ ശ്രദ്ധേയരായവരെ ആദരിച്ച് സാമൂഹിക പ്രതിബദ്ധതയോടെ സജീവമായി നിലകൊള്ളുന്ന പത്രമാണെന്ന് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. അത് വ്യക്തമാക്കുന്നതാണ് ഡോ. ഗിരിദാസിനെപ്പോലുള്ളവരെ ആദരിക്കുന്ന പരിപാടി. മാറ്റിനിറുത്തപ്പെട്ടവന്റെയും അടിച്ചമർത്തപ്പെട്ടവന്റെയും വികാരം പങ്കുവെയ്ക്കുന്ന പത്രമാണിത്. എക്കാലത്തും അധ:സ്ഥിതന്റെ നാവായി നിലകൊണ്ട കേരളകൗമുദി മലയാളത്തിന്റെ പ്രിയപ്പെട്ട പത്രമായി മാറിയതും അതുകൊണ്ടാണ്. തന്നെപ്പോലുള്ളവർക്ക് പ്രോത്സാഹനം നൽകുന്ന കേരളകൗമുദിയോടുള്ള കടപ്പാട് വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു.