തൃശൂർ: ഡോ.കെ.സി. പണിക്കരും ഡോ. രാധാകൃഷ്ണകൈമളും ഡോ. ജേക്കബ് ചീരനും അടങ്ങുന്ന ഗുരുക്കന്മാരുടെ അനുഗ്രഹവും കരുതലും കൃത്യനിഷ്ഠയുമെല്ലാമാണ് ആനചികിത്സാരംഗത്ത് വഴിവിളക്കായി മാറിയതെന്ന് ആദരമേറ്റു വാങ്ങിയ ഡോ.പി.ബി. ഗിരിദാസ് പറഞ്ഞു. എടുത്ത്ചാടി ഒന്നും ചെയ്യരുതെന്നായിരുന്നു എന്നെ ആദ്യം അവർ പഠിപ്പിച്ചത്. ഈ മേഖലയിലെ റിസ്ക് എപ്പോഴും അവർ ഓർമ്മിപ്പിക്കുമായിരുന്നു. അതുകൊണ്ടു കൂടിയാണ് മറ്റു പല ശിഷ്യരെയും ഈ രംഗത്തേക്ക് അവർ കൊണ്ടുവരാതിരുന്നത്. ചെറുപ്പത്തിലേ മിണ്ടാപ്രാണികളോടായിരുന്നു തന്റെ ഇഷ്ടം. അച്ഛനും അമ്മയുമാണ് ആ കാര്യത്തിൽ തന്റെ ഗുരുക്കന്മാർ. തനിക്കെതിരെ ഈയിടെ പലരും വേട്ടയാടാൻ തുടങ്ങിയെങ്കിലും തന്റെ ശരിയെന്ന വഴിയിലൂടെ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു...