കൊടുങ്ങല്ലൂർ: പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കിന്റെ ആറാമത് പഞ്ചദിന ഞാറ്റുവേല ചന്ത, ബാങ്കിന്റെ പുന്നക്കബസാറിലെ സുവർണ ജൂബിലി സ്മാരക മന്ദിരത്തിന് മുൻവശത്ത് ആരംഭിച്ചു. മതിലകം പഞ്ചായത്ത് പ്രസിഡന്റ് ഇ.ജി. സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ബാങ്ക് പ്രസിഡന്റ് സി.കെ. ഗോപിനാഥൻ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് കെ.കെ. സജീവൻ ആമുഖ പ്രസംഗം നടത്തിയ ചടങ്ങിൽ ടെക്നിക്കൽ ഡയറക്ടർ ആർ.എ. മുരുകേശൻ, സെക്രട്ടറി ടി.ബി. ജിനി, ഡയറക്ടർമാരായ അഡ്വ. കെ.എസ്. മുഹമ്മദ് ഷഫീർ, ടി.എസ്. രാജു, ഇ.എം. കൃഷ്ണൻകുട്ടി, ഫാത്തിമ അബ്ദുൾ ഖാദർ, സ്വപ്ന പ്രദീപ്, ബിന്ദു മോഹൻലാൽ, എം.എ. അഷ്റഫ്, ഇ.കെ. ബിജു, കെ.പി. പ്രസാദ്, അനിൽ കിള്ളികുളങ്ങര, വി.ബി. ബാവിൻ, കെ.എച്ച്. നാസർ എന്നിവർ സംസാരിച്ചു. ജൂലായ് മൂന്ന് വരെ അഞ്ച് ദിവസങ്ങളിലായി ദേശീയപാതയ്ക്ക് സമീപത്തായി ഞാറ്റുവേല ചന്ത നടക്കും. ചന്തയിൽ ബാങ്കിന്റെ പ്ലാന്റ് ഹെൽത്ത് ക്ലിനിക് ആൻഡ് ബയോ ലാബ്, സ്ഥിരം ജൈവ വിപണി, പാപ്സ്കോ എൽ.ഇ.ഡി സൊല്യൂഷൻസ്, ഊർജ്ജമിത്ര അക്ഷയകേന്ദ്രം, ഖാദി ഗ്രാമോദ്യോഗ് ഭവൻ എന്നിവയുടെ സ്റ്റാളുകൾക്കു പുറമേ വൈവിദ്ധ്യമാർന്ന ഹൈബ്രീഡ് പച്ചക്കറി തൈകൾ, അപൂർവയിനം ഫലവൃക്ഷതൈകൾ, അത്യുൽപാദന ശേഷിയുള്ള തെങ്ങിൻതൈകൾ, ഇരുപതോളം മാവിനങ്ങൾ, സോളാർ -എൽ.ഇ.ഡി ഉത്പന്നങ്ങൾ, കുത്താമ്പുള്ളി കൈത്തറി തുണിത്തരങ്ങൾ, കാർഷിക ഉപകരണങ്ങൾ, നാട്ടുചന്ത തുടങ്ങിയവയുടെ വിൽപ്പനയും പ്രദർശനവും ഒരുക്കിയിട്ടുണ്ട്...