gvr-accident-death
അപകടമരണം ശശികുമാർ

ഗുരുവായൂർ: ചൊവ്വല്ലൂർപ്പടിയിൽ കാറിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. ആനായ്ക്കൽ കരുവത്ത് വീട്ടിൽ ഗോവിന്ദൻ നായരുടെ മകൻ ശശികുമാർ (57) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. ഗുരുവായൂർ ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടറിൽ എതിരെ വന്ന കാറിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ശശികുമാറിനെ നാട്ടുകാർ ചൂണ്ടൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഗുരുവായൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.