ചാലക്കുടി: കാലടി സംസ്‌കൃത സർവകലാശാല താരതമ്യ സാഹിത്യ വിഭാഗം ഗവേഷക കെ. പ്രസീദ തയ്യാറാക്കിയ രാമകഥ കൂത്തരങ്ങുകളിൽ പുസ്തകത്തിന്റെ പ്രകാശനം നടന്നു. പ്രൊഫ. ടി. വാസുദേവൻ പ്രകാശനം നിർവഹിച്ചു. കൂടിയാട്ടം കലാകാരിയും അദ്ധ്യാപികയുമായ ഉഷ നങ്ങ്യാർ ആദ്യപ്രതി ഏറ്റുവാങ്ങി. സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. കെ.ആർ. സജിത, ഡോ. എസ്. പ്രിയ, ഡോ. പി. അരവിന്ദ്, കെ. ദിവ്യ, അരവിന്ദ് എന്നിവർ സംസാരിച്ചു.