തൃശൂർ: പ്രളയനഷ്ട പരിഹാരം സംബന്ധിച്ച് വ്യാജപ്രചാരണങ്ങളിൽ പൊതുജനങ്ങൾ വഞ്ചിതരാകരുതെന്ന് ജില്ലാ കളക്ടർ ടി.വി. അനുപമ അറിയിച്ചു. പ്രളയത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് അടിയന്തര സഹായമായി ലഭിച്ച 10,000 രൂപയ്ക്ക് പുറമെ കേന്ദ്രസർക്കാരിന്റെ സഹായമായി 20,000 രൂപ ലഭിക്കുമെന്നും, തൃശൂർ കളക്ടറേറ്റിലാണ് അപേക്ഷ സമർപ്പിക്കേണ്ടതെന്നും ഇതിനുള്ള അവസാന തീയതി നാളെയാണെന്നും ഇക്കാര്യം സംസ്ഥാന സർക്കാർ ആരെയും അറിയിച്ചിട്ടില്ലെന്നുമുള്ള വ്യാജപ്രചാരണമാണ് ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ വഴി നടക്കുന്നതെന്നും കളക്ടർ പറഞ്ഞു...