തൃശൂർ: വിദ്യാർത്ഥികൾ പഠനത്തോടൊപ്പം സദ്‌സ്വഭാവത്തിന് പ്രാധാന്യം കൊടുത്തു മുന്നോട്ടുപോകണമെന്ന് മുൻ മഹാരാഷ്ട്ര ഗവർണർ കെ. ശങ്കരനാരായണൻ അഭിപ്രായപ്പെട്ടു. ടൗൺഹാളിൽ ജവഹർ ദർശനവേദിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് സ്വീകരണവും അവാർഡ് ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നത്തെ പുതുതലമുറ മെഡിസിൻ, എൻജിനിയറിംഗ് അടക്കമുള്ള പ്രൊഫഷണൽ വിദ്യാഭ്യാസം നേടിയിട്ടും സ്വന്തം മാതാപിതാക്കളെ വൃദ്ധസദനത്തിലേക്ക് അയക്കുകയാണ്. ഐ.എ.എസിൽ ഉന്നത വിജയം നേടിയ മുൻ എം.പി സി.എൻ ജയദേവന്റെ മകന്റെ ഭാര്യ ശ്രീലക്ഷ്മിയെ ആദരിച്ചു. മികച്ച വിജയം നേടിയ സേക്രട്ട് ഹാർട്ട് സ്‌കൂളിന് പുരസ്‌കാരം സമ്മാനിച്ചു. മികച്ച പൊതു പ്രവർത്തകയ്ക്കുള്ള അവാർഡ് സ്മിനി ഷിജോ ഏറ്റുവാങ്ങി. മുൻ മന്ത്രി കെ.പി വിശ്വനാഥൻ അദ്ധ്യക്ഷനായി. തേറമ്പിൽ രാമകൃഷ്ണൻ, രാജൻ പല്ലൻ, പി.എ മാധവൻ, എം.പി ജാക്‌സൺ, രാജേന്ദ്രൻ അരങ്ങത്ത് എന്നിവർ ആശംസകൾ നേർന്നു. ചെയർമാൻ കെ.എം. രാജ്, വർക്കിംഗ് ചെയർമാൻ വിജയ് ഹരി, ജനറൽ സെക്രട്ടറി എൻ.എസ്. അയൂബ്, ജോയ്, ബൈജു വർഗീസ്, ഡേവിസ് ഡബ്ല്യൂ. അക്കര, ജോൺ പോൾ .ടി, അഡ്വ. എ.ബി രാജീവ്, പി.വി വേണു, ഷാജു കാളിയങ്കര എന്നിവർ സംബന്ധിച്ചു...