നേമം:നേമം പഞ്ചായത്ത് 19 വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരം നഗരസഭയോട് കൂട്ടിച്ചേർത്തപ്പോൾ നേമം നിവാസികൾക്കുണ്ടായിരുന്ന പ്രതിക്ഷകൾ വളരെ വലുതായിരുന്നു. എന്നാൽ പഞ്ചായത്ത് ഭരണകാലത്ത് നേമത്ത് സ്ഥാപിക്കുന്നതിനായി പരിഗണനയിലായിരുന്ന പല വികസന പദ്ധതികളും നടപ്പിലാക്കിയില്ല എന്നു മാത്രമല്ല നേമത്തോട് ബന്ധപ്പെട്ട അധികൃതർക്ക് അവഗണന മാത്രമാണുളളതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. അന്ന് പരിഗണനയിലുണ് ടായിരുന്ന നേമം സിവിൽ സ്റ്റേ ഷൻ , സബ് ട്രഷറി , ഫയർഫോ ഴ്സ് യൂണിറ്റ് , രജിസ്ട് രേഷൻ കോംപ്ലക്സ് തുടങ്ങി പ ല പദ്ധതികളും കടലാസിൽ ഒതു ങ്ങി. അ ടുത്തിടെ കരമന-കളിയിക്കാവിള ദേശീയപാത വികസനത് തിന് ടെണ്ടർ നൽകിയപ്പോൾ വാട്ടർലൈൻ , വൈദ്യുതിലൈ ൻ, ടെലിഫോ ൺ ലൈൻ എ ന്നിവ ഉൾപ്പെടുത്തുകയും നാട്ടുകാരുടെ മറ്റൊരു പ്രധാന ആവ ശ്യമായ ട്രെയിനേജ് സൗകര്യത്തെ അവഗണിച്ചതായും പരാതിയുണ്ട്.
ദയനീയമായി സർക്കാർ ഓഫീസ്
നേമത്ത് നിലവിലുണ്ടായിരു ന്ന പൊതുമരാമത്ത് വകുപ്പിന് റെ സെക്ഷൻ ഒാഫീസ് പ്രവർത്തനം നിലച്ചിട്ട് വർഷങ്ങൾ ഏറെയായി. ഇത് തുറന്ന് പ്രവർത്തിക്കണമെന്ന് നാട്ടുകാർ മുറവിളി കൂട്ടിയിട്ടും ബന്ധപ്പെട്ട അധികൃത ർക്ക് അനക് കമില്ല. നേമം ശാ ന്തിവിളയിലു ളള സർക്കാർ ആശുപത്രിയെ താലൂക് കാശുപത്രി യായി ഉയർത്തിയെങ്കിലും അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തിൽ ദയനീയവസ്ഥയാണുളളതെന്നും പ റയുന്നു. നില വിൽ 10-ൽ താഴെ ഡോക്ടർമാരാണുള ളത്. ആവശ്യത്തി ന് നഴ്സുമാരുമില്ല. ഉണ് ടായിരു ന്ന ഗൈനക്കോളജി വിഭാഗം അടച്ചുപൂട്ടി. ഇപ്പോൾ നഗരസഭ യുടെ കീഴിലുളള നേമത്തെ കല്യാണമണ്ഡപം അടിസ്ഥാ ന സൗകര്യങ്ങൾ പോ ലും വർദ്ധിപ്പിക്കാതെ തന്നെ കരാറുകാരനെ ഏൽപ്പിക്കുകയായിരുന്നു.
പ്രദേശങ്ങളിലെ വിവി ധ ഭാഗങ്ങളിൽ അഗ്നിബാധയുണ്ടാകുമ്പോൾ ആശ്രയിക്കു ന്നത് വിഴിഞ്ഞത്തേയോ ചെങ്കൽചൂളയിലേയോ ഫയർ സ്റ്റേഷനുകളെയാ ണ്. സംഭവം നടന്ന് വിദൂരങ്ങളിൽ നിന്നും അഗ് നിശമന യൂണിറ്റ് എത്തുമ്പോഴെയ്ക്കും നഷ്ടങ്ങളുടെ തോത് വർദ്ധിക്കും. ഇപ്പോൾ നഗരസഭ പ് രദേശത്തെ 10 ൽ അധികം കുളങ്ങളുടെ അവസ്ഥയും വളരെ ദയനീയമാണ്.
നേമം റെയിൽവേ സ്റ് റേഷൻ റോഡിന് വികസനമില്ല.
പുതിയ ടെർമിനലിന്റെ പണിയും അനിശ്ചിതത്വത്തിൽ
റെയിൽ വേ അധികൃതർ ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിന് സമർപ്പിച്ചത് 1974ൽ തയാറാക്കിയ സ്കെച്ച്
നിലവിൽ ഉള്ളത് ഒരു പോസ്റ്റോഫീസ്, വില്ലേജ് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്
ഇവയിലും നാട്ടുകാർക്ക് പറയാനുള്ളത് പരാതി മാത്രം.
നേമത്തെ ജനങ്ങൾ നേരിടുന്ന വികസന പ്രതിസന് ധി ബന്ധപ്പെട്ടവരെ അറിയിക്കാൻ പല ത വണ അധികൃതർക്ക് നിവേധനം ന ൽകിയെങ്കിലും പരിഹാരമുണ്ടായില്ല. ഇ തിൽ പ്രതിഷേധിച്ച് വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം.
മണ്ണാങ്കൽ രാമചന്ദ്രൻ
ഫ്രാൻ ജനറൽ സെക്രട്ടറി
നേമം നി വാസി കൾക് ക് വേണ്ടവിധത്തിലുളള ട്രെയിനേജ് സംവിധാനങ്ങളും കുടിവെ ളള സൗകര്യങ്ങളും ലഭ്യമാ കുന്നില്ല. ക രമന-കളിയിക്കാവിള ദേശീയപാ ത വി കസ നം നടന് നിട്ട് കരമ ന മുതൽ നേമം വ രെയു ളള ഭാ ഗത്ത് മു ൻപുണ്ടായി രുന്ന തെരുവു വിളക്കുകളല്ലാതെ പുതിയതൊന്നുമില്ല. ബഡ്ജറ്റ് ചർച്ചകളിൽ വി കസന പ്രവർ ത്തനങ്ങൾ ഉൾപ്പെട്ടെങ്കിലും നടപടികളൊന്നുമായില്ല.
(എം.ആർ.ഗാേപൻ , വാർഡ് കൗൺസിലർ , നേമം).