നല്ല വെളുവെളുത്ത സുന്ദരൻ... ആരും കണ്ടാൽ അത്ഭുതപ്പെട്ടുപോകും. പറഞ്ഞുവരുന്നത് ബേജാ കാലിഫോർണിയ എന്ന കടലിടുക്കിൽ കണ്ട തിമിംഗലത്തെക്കുറിച്ചാണ്. തിമിംഗല കാഴ്ചകൾക്ക് പ്രശസ്തമായ സ്ഥലമാണിത്. മെക്സിക്കോ കടലിടുക്കിന് സമീപം. മറ്റ് തിമിംഗലങ്ങളിൽ നിന്ന് വ്യത്യസ്തനാണീ തിമിംഗലം. ജലോപരിതലത്തിൽ എത്തുമ്പോൾ ഈ വെള്ള തിമിംഗലം നൽകുന്നത് അപൂർവ കാഴ്ച. പക്ഷേ, തിമിംഗലത്തിന്റെ ഈ വെള്ള നിറത്തിന് പിന്നിൽ ഒരു കാരണമുണ്ട്. ശരീരത്തിലെ മെലാനിന്റെ കുറവ്. ഒരു സ്കൂബാ ഡൈവറാണ് ഇതിനെ ആദ്യമായി കണ്ടത്. ഉടൻ ദൃശ്യം പകർത്തുകയും ചെയ്തു. ഇതിന്റെ വീഡിയോകൾ ഇന്റർനെറ്റിൽ വൈറലായി. ഇതിന് മുൻപ് 2008, 2011, 2016 വർഷങ്ങളിലാണ് വെള്ള തിമിംഗലത്തെ ഇവിടെ കണ്ടത്. തിമിംഗലത്തിന് ഗവേഷകർ നല്ലൊരു പേരും നൽകിയിട്ടുണ്ട്- പാൽക്കുടം.