ആമകളെ കൊന്നു തിന്നുന്ന ചിമ്പാൻസി വർഗത്തെ ലോകത്താദ്യമായി കണ്ടെത്തി. ആമകളെ കൊല്ലുന്ന രീതിതന്നെ വ്യത്യസ്തമാണ്. പാറയിലേക്ക് എറിഞ്ഞാണ് ആമകളെ കൊല്ലുന്നത്. ആമയുടെ പുറന്തോട് തകർക്കാൻ ബുദ്ധിമുട്ടുള്ളതിനാലാണ് ഈ ചിമ്പാൻസികൾ ഇവയെ പാറയിലേക്ക് എറിഞ്ഞ് കൊന്നു തിന്നുന്നത്. ആമയെ എറിയാനായി 50 മീറ്റർ വരെ ഉയരമുള്ള മരത്തിൽ ചിമ്പാൻസികൾ കയറും. മുതിർന്ന ചിമ്പാൻസികളാണ് ഇത് ചെയ്യുന്നത്. കുട്ടി ചിമ്പാൻസികൾ ഇതുകണ്ട് പഠിക്കാൻ ശ്രമിക്കുന്നുണ്ട്. ആഫ്രിക്കൻ രാജ്യമായ ഗബോണിലെ ലംബോൺ ദേശീയ പാർക്കിലാണ് ഈ ചിമ്പാൻസികൾ ജീവിക്കുന്നത്. വയറുനിറഞ്ഞാൽ ആമയുടെ മാംസം പീന്നീട് ഭക്ഷിക്കാനായി സൂക്ഷിച്ച് വയ്ക്കാറുണ്ട് ഇവ. മരപ്പൊത്തിലാണ് മാംസം സൗകര്യപ്രദമായി സൂക്ഷിച്ച് വയ്ക്കുക. സസ്യഭോജികളാണ് ചിമ്പാൻസികൾ എന്ന് ആദ്യകാലത്ത് കരുതിയിരുന്നു. പീന്നീടാണ് ഇവ മിശ്രഭോജികളാണ് എന്ന് മനസിലാക്കിയത്.