makeup

ലണ്ടൻ: കറുപ്പുനിറമുള്ളവർ വെളുപ്പാകാൻ എന്തും ചെയ്യും. എന്നാൽ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റായ കോൾ വിൽസൺ എന്ന പത്തൊമ്പതുകാരിക്ക് കറുക്കാനാണ് ഇഷ്ടം. ശരീരത്തിൽ കറുപ്പുനിറംപൂശി ഫോട്ടോയെടുത്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്തതിന് സോഷ്യൽമീഡിയയിൽ കോളിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. കോളിന്റെ പ്രവൃത്തി വംശീയ അധിക്ഷേപമെന്നാണ് വിമർശകരുടെ ആക്ഷേപം.

എന്നാൽ സ്വപ്നത്തിൽപ്പോലും അങ്ങനെയൊന്ന് വിചാരിച്ചിട്ടേയില്ലെന്നാണ് കോൾ പറയുന്നത്. ശരീരത്തിന് ചെമ്പിന്റെ നിറം വരുന്നതാണ് ഏറെ ഇഷ്ടം. കറുപ്പാകുന്നതിലും കുഴപ്പമില്ല. ജന്മനാ അത് സാധിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് മേക്കപ്പ് ചെയ്ത് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്ത് സായൂജ്യമടഞ്ഞത്. എന്നാലത് ഇത്രത്തോളം പൊല്ലാപ്പാവുമെന്ന് ഒരിക്കലും കരുതിയതേ ഇല്ല. ചെയ്യുന്നത് ക്രൂരതായാണെന്നും കറുപ്പുനിറംപൂശി ആൾക്കാരെ പറ്റിക്കുന്നത് എത്രയുംപെട്ടെന്ന് അവസാനിപ്പിക്കണമെന്നാണ് അവസാനിപ്പിക്കണമെന്നാണ് വിമർശകരുടെ അന്ത്യശാസം. ഇല്ലെങ്കിൽ ശക്തമായ പ്രതികരണം ഉണ്ടാവുമെന്ന മുന്നറിയിപ്പുമുണ്ട്.

കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും കോൾ വിൽസന് ആരാധകർ ഏറിവരികയാണ്. 296,000 പേരാണ് ഫോളോവേഴ്സ്. ഇതിൽ കൂടുതലും കറുപ്പുനിറം കണ്ട് ആകൃഷ്ടരായി എത്തിയവരാണ്. ഇപ്പോഴാണ് കറുപ്പുനിറത്തിന്റെ യാഥാർത്ഥ്യം പലർക്കും പിടികിട്ടിയത്. അതോടെ ഫോളോവേഴ്സെല്ലാം കണ്ടംവഴി ഒാടുമോ എന്നാണ് കോളിന്റെ പേടി. പക്ഷേ,അതൊന്നും പുറത്തുകാണിക്കാൻ കക്ഷി ഒരുക്കമല്ലെന്നുമാത്രം.