virat-kohli

ലണ്ടൻ: ലണ്ടനിലെ പ്രസിദ്ധമായ മാഡം തുസാഡ്സ് മ്യൂസിയത്തിൽ ഇനി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ മെഴിക് പ്രതിമയും. ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളുടെ മുന്നോടിയായി ലോർഡ്സിലെ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് പ്രതിമ അനാച്‌ഛാദനം ചെയ്‌തത്. ഇന്ത്യൻ ജെഴ്സിയണി‌ഞ്ഞ് നിൽക്കുന്ന വിരാട് കോഹ്‌ലിയുടെ പ്രതിമയാണ് ഒരുക്കിയിരിക്കുന്നത്. ജൂൺ 15 വരെ കോഹ്‌ലിയുടെ പ്രതിമ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. പ്രതിമയിൽ ധരിച്ചിരിക്കുന്ന വസ്ത്രങ്ങളും ഷൂവും ഗ്ലൗസുകളും കോഹ്‌ലി തന്നെയാണ് നൽകിയത്.

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ, ലോകപ്രശസ്‌ത കായിക താരങ്ങളായ ഉസൈൻ ബോൾട്ട്, മോ ഫറ എന്നിവരുടെ മെഴുക് പ്രതിമകൾക്കൊപ്പം കോഹ്‌ലിയുടെ പ്രതിമയും സന്ദർശകർക്ക് കാണാൻ സാധിക്കും. നിലവിൽ ഏറ്റവും മികച്ച ബാറ്റ്സ്‌മാൻമാരിൽ ഒരാളായ കോഹ്‌ലിയുടെ മൂന്നാമത്തെ ലോകകപ്പാണ് ഇതെങ്കിലും ക്യാപ്ടൻ പദവി അലങ്കരിച്ചു കൊണ്ടുള്ള ആദ്യ ലോകകപ്പാണ് ഇത്.