റോം:മത്സരത്തിനിടെ വനിതാറഫറിയെ തുണിയുരിഞ്ഞുകാട്ടിയ പതിനാലുകാരനായ ഫുട്ബാൾ കളിക്കാരന് ഒരുവർഷത്തേക്ക് വിലക്ക്. ഇറ്റലിയിലെ വെന്നീസിൽ നടന്ന പതിനാലുവയസിൽ താഴെയുള്ളവരുടെ ഫുട്ബാൾ മത്സരത്തിനിടെയായിരുന്നു സംഭവം. പ്രശ്സ്ത വനിതാ റഫറി ഗിലിയ നികാസ്ട്രോയ്ക്കാണ ദുരനുഭവം ഉണ്ടായത്. മത്സരത്തിനിടെ തന്റെ ക്ളബ് കോർണറിനുവഴങ്ങേണ്ടി വന്നത് റഫറിയുടെ കുഴപ്പം കൊണ്ടാണെന്ന് പറഞ്ഞ താരം റഫറിക്കുമുന്നിൽ തന്റെ നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. ഗ്രൗണ്ടിൽ അപമര്യാദയായി പെരുമാറിയ കളിക്കാരനെ റഫറി ചുപ്പ് കാർഡ് കാണിച്ച് ഉടൻ പുറത്താക്കുകയും ചെയ്തു. പയ്യനെതിരെ റഫറി പരാതി നൽകിയതിനെ തുടർന്നാണ് നടപടി. ഒരുവർഷത്തേക്കാണ് വിലക്ക്. ഇറ്റാലിയൻ ഫുട്ബാൾ ഫെഡറേഷന് കീഴിൽ വരുന്ന ഒരു കളിയിലും ഇൗസമയം പയ്യന് കളിക്കാനാകില്ല.
അച്ചടക്ക കോടതിക്ക് മുന്നിലാണ് ഇപ്പോൾ വിഷയം. കുറ്റം ശരിയാണെന്ന് തെളിഞ്ഞാൽ കൂടുതൽ കടുത്ത ശിക്ഷ ലഭിക്കും. ഇപ്പോൾ വിധിച്ച ശിക്ഷ കടുത്തതല്ലെന്ന് ബോധ്യപ്പെട്ടാൽ കൂടുതൽ കടുത്ത നടപടിയെടുക്കുമെന്നാണ് ഇറ്റാലിയൻ ഫുട്ബാൾ ഫെഡറേഷൻ പറയുന്നത്.കളിക്കാരന്റെ മോശം പെരുമാറ്റത്തിൽ ക്ളബ് അധികൃതർ മാപ്പുപറഞ്ഞു. വിലക്ക് തീർന്നാലും തങ്ങളുടെ ക്ളബിൽ ഇൗകളിക്കാരനെ ഉൾപ്പെടുത്തേണ്ടെന്നാണ് അവരുടെ തീരുമാനം.
ഇരുപത്തിരണ്ടുകാരിയായ ഗിലിയയ്ക്ക് ആരാധകരേറെയാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഫെഡറേഷനുകീഴിൽ നാൽപ്പതോളം ചെറുകിട മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്.