തിരുവനന്തപുരം: ശ്രവണവൈകല്യമുള്ളവർക്കായി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ് ) നടത്തിവരുന്ന ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബാച്ചിലർ ഒഫ് ഫൈൻ ആർട്സ് (ബി.എഫ്.എ), ബി.കോം എന്നീ ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ10. പ്രവേശന പരീക്ഷ 17നായിരിക്കും.

അപേക്ഷാ ഫോറത്തിനും മറ്റ്‌ വിവരങ്ങൾക്കും admission.nish.ac.in എന്ന വെബ്സൈറ്റ് സന്ദ‍ർശിക്കുക. ഫോൺ: 0484-2862035