തിരുവന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന്റെ (കിലെ)​ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ക്ഷേമനിധിബോർഡുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ മക്കളിൽ എസ്.എസ്.എൽ.സി,​ പ്ലസ് ടു പരീക്ഷകൾക്ക് എല്ലാ വിഷയങ്ങൾക്കുംഎ പ്ലസ് നേടിയവരെ അനുമോദിക്കുന്നു. ജൂൺ 12ന് രാവിലെ 10ന്​ മസ്കറ്റ് ഹോട്ടലിൽ സംഘടിപ്പിക്കുന്ന പരിപാടി മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കിലെ ചെയർമാൻ വി.ശിവൻകുട്ടി അദ്ധ്യക്ഷനാകും. സിറ്റി പൊലീസ് കമ്മീഷണർ കെ.സഞ്ജയ് കുമാർ മുഖ്യപ്രഭാഷണം നടത്തും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2309012,​ 2308947,​ 9447262461