ഹംഗറിയിലെ സെഗ്ഡ് മൃഗശാലയിൽ എത്തുന്നവർക്ക് കൗതുകമാവുകയാണ് 'സോൻജ ' എന്ന അപൂർവം ഇനം സിംഹക്കുട്ടി. മഞ്ഞുകട്ട പോലെ നല്ല വെളുത്ത നിറമാണ് സോൻജയുടെ പ്രത്യേകത.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൃഗശാല അധികൃതർ സോൻജയെ ആദ്യമായി പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നത്. കുഞ്ഞു സോൻജയുടെ ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു. ജനിതക ഘടനയിലുള്ള പ്രത്യേകതയാണ് സോൻജയുടെ വെള്ള നിറത്തിന് കാരണം.
ലോകത്ത് ഇത്തരത്തിൽ ആകെ 300 വെള്ള സിംഹങ്ങളാണുള്ളത്. ഇതിൽ 11 എണ്ണം മാത്രമാണ് കാട്ടിൽ ജീവിക്കുന്നത്.
ബാക്കിയുള്ളവ മൃഗശാലയിലും മറ്റും സംരക്ഷിക്കപ്പെടുകയാണ്.