മാഡ്രിഡ്:ലക്ഷ്യം കൊള്ളാം. പക്ഷേ, ഇതിത്തിരി കടന്നുപോയി..ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാമുകി ജോർജിന റോഡ്രിഗ്രസ് മാഡ്രിഡിൽ നടന്ന ചാരിറ്റിഷോയിൽ അടിവസ്ത്രം കാണുന്ന രീതിയിൽ വസ്ത്രംധരിച്ചതിനെക്കുറിച്ചുള്ള ആരാധകരുടെ പ്രതികരണമാണിത്. കാൻസർരോഗികളുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനായാണ് ഷോ നടത്തിയത്. കോഫീബ്രൗൺ നിറത്തിലുള്ള ലോംഗ് നെക്ക് ഗൗണായിരുന്നു ജോർജിനയുടെ വേഷം. ഇതിന്റെ കീഴ് ഭാഗവും വെട്ടിത്തുറന്നിട്ടിരുന്നു. പടിക്കെട്ട് കയറാൻ വസ്ത്രം ഒതുക്കുന്നതിനിടെയാണ് അടിവസ്ത്രം പുറത്തുകണ്ടത്. നിമിഷങ്ങൾക്കകം ഫോട്ടോഗ്രാഫർമാർ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ആരാധകർ പ്രതിഷേധമുയർത്തിയത്. നേരത്തേ ക്രിസ്റ്റ്യാനോ വിവാദത്തിൽപ്പെട്ടപ്പോൾ അതൊന്നും കാര്യമാക്കാതെ ചൂടൻ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്തതിന് ഫോളോവേഴ്സും ക്രിസ്റ്റ്യാനോയുടെ ആരാധകരും നിശിതമായി വിമർശിച്ചിരുന്നു. പക്ഷേ, അതൊന്നും ജോർജിന കാര്യമാക്കിയതേ ഇല്ല. കാമുകിയുടെ നടപടി മോശമായിപ്പോയെന്ന് ക്രിസ്റ്റ്യാനോയും ഇതുവരെ പറഞ്ഞിട്ടില്ല. അറിയപ്പെടുന്ന സ്പാനിഷ് മോഡലായ ജോർജിന ചൂടൻ ചിത്രങ്ങൾ ചിത്രങ്ങൾ പോസ്റ്റുചെയ്തുന്നത് പതിവാണ്.
കഴിഞ്ഞയാഴ്ച ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള പ്രണയബന്ധത്തെക്കുറിച്ചും പ്രണയം തുടങ്ങാനിടയാക്കിയ സാഹചര്യത്തെക്കുറിച്ചും ഇരുപത്തഞ്ചുകാരിയായ ജോർജിന വാചാലയായിരുന്നു. സ്പെയിനിൽ സെയിൽസ് അസിസ്റ്റന്റായിരിക്കുമ്പോഴാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അന്ന് കിട്ടിയത് ഒരു ചിരിമാത്രം. എന്തോ ഒരു ആകർഷണത്വം അദ്ദേഹത്തിന് ഉണ്ടെന്ന് അപ്പോഴേ തോന്നി. കുറച്ചുദിവസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും കണ്ടു. ഇത്തവണ ഒാഫീസിന് പുറത്തായിരുന്നു കണ്ടുമുട്ടൽ. അതിനാൽ അദ്ദേഹത്തോട് സംസരാക്കുന്നതിന് പ്രശ്നമേ ഇല്ലായിരുന്നു. കുറേയേറെ സംസാരിച്ചു. അന്നുമുതലാണ് പ്രണയം തുടങ്ങിയത്. ജോർജിന പറയുന്നു. പ്രണയത്തിനുശേഷം ഇരുവരും ഒരുമിക്കുകയായിരുന്നു. ഇവർക്ക് ഒരുകുട്ടിയുമുണ്ട്.