ലണ്ടൻ:വഞ്ചകനായ ഭർത്താവിനെ നഗ്നനാക്കി കാറിന്റെ മുകളിൽ കിടത്തി നഗരം ചുറ്റി. ജൈറോ വർഗാസ് എന്ന കൊളംബിയക്കാരനെയാണ് ഭാര്യ ക്രൂരമായി ശിക്ഷിച്ചത്. തന്നെ വഞ്ചിച്ച് ഹോട്ടൽ മുറിയിൽ കാമുകിയോടൊപ്പം രമിച്ചതിനാണ് കഠിനമായി ശിക്ഷിച്ചത്. ഹോട്ടൽമുറിയിൽ നിന്ന് ഭാര്യതന്നെയാണ് ജൈറോയെ പൊക്കിയത്.
പൂർണ നഗ്നനാക്കി കാറിനുമുകളിൽ കിടത്തിയശേഷം നഗരപ്രദക്ഷിണം നടത്തുകയായിരുന്നു.
അവിഹിത ബന്ധം കൈയോടെ പിടിക്കപ്പെട്ടപ്പോൾ ജൈറോ ഭാര്യയുടെ കാലിൽ വീണ് മാപ്പിരന്നു. ആദ്യമൊന്നും വഴങ്ങിയില്ലെങ്കിലും അവസാനം ഒരു ഉപാധിയിൽ മാപ്പ് നൽകാമെന്ന് സമ്മതിച്ചു. തന്റെ കാറിനുമുകളിൽ നൂൽബന്ധമില്ലാതെ കയറിക്കിടക്കണം.
പറയേണ്ട താമസം ജൈറോ ഇത് അക്ഷരംപ്രതി അനുസരിച്ചു.കാറിനുമുകളിൽ കയറിക്കടന്ന ജൈറോ മുഖം തൂവാല കൊണ്ട് മറച്ചുപിടിച്ചു. ഇതിനിടെ ഭാര്യ വാഹം മുന്നോട്ടെടുത്തു. അതോടെ തൂവാല കാറ്റിൽപ്പറന്നു. സംഭവം കണ്ട് ജനങ്ങൾ അന്തംവിട്ടു.എന്താണ് സംഭവിച്ചതെന്ന് ആർക്കും പിടികിട്ടിയില്ല. എങ്കിലും വീഡിയാേയും ചിത്രങ്ങളുമെടുക്കാൻ അവർ മത്സരിച്ചു. ഏറ്റവും ഒടുവിലാണ് കാര്യങ്ങൾ എല്ലാവർക്കും വ്യക്തമായത്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പൊലീസും ഇടപെട്ടു. പൊതുസ്ഥലത്ത് നഗ്നത പ്രദർശിപ്പിച്ചതിന് പൊലീസ് ജൈറോയ്ക്കെതിരെ കേസെടുത്തു.