നേമം: പകൽ സമയങ്ങളിൽ സുരക്ഷിത താവളങ്ങളിൽ ഒതുങ്ങുന്ന തെരുവ് നായ്ക്കൾ രാത്രികാലങ്ങളിൽ കൂട്ടമായി ജനങ്ങളെ ആക്രമിക്കുകയാണ്. വേനൽ കടുത്തതോടെ നേമം റെയിൽ വേ സ്റ്റേഷൻ പരിസരങ്ങളിൽ പതുങ്ങുന്ന ഇവർ വൈകിട്ടുമുതലുള്ള യാത്രക്കാർക്ക് ഭീഷണി ഉയർത്തുകയാണ്. വഴിയാത്രക്കാരെയും ട്രെയിൻ യാത്രക്കാരെയും ഓടിച്ചിട്ട് ആക്രമിക്കും. രാത്രിയായാൽ വഴി നടക്കാൻ കഴിയാത്ത അവസ്ഥ. കഴിഞ്ഞ കുറച്ച് ആഴ്ചകൾക്കുള്ളിൽ പത്തിൽ പരം പേർക്ക് നായ്ക്കളുടെ ആക്രണമത്തിൽ പരിക്കേറ്റിട്ടുണ്ട്. വർഷങ്ങളായി പ്രഭാത സവാരിക്കും മറ്റും നാട്ടുകാർ ഉപയോഗിക്കുന്ന വെള്ളായണി, നേമം ഭാഗങ്ങളിൽ ഇപ്പോൾ വഴി നടക്കാൻ കഴിയില്ല. തെരുവ് നായ്ക്കളുടെ ആക്രമണം വർദ്ധിച്ചതോടെ പലരും ഇതുവഴിയുള്ള സവാരിയും നിറുത്തി. ഇവിടങ്ങളിൽ പകൽസമയത്ത് പാതയോരങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ അടിയിൽ സരുക്ഷിതമായി കിടന്നുറങ്ങിയ ശേഷമാണ് രാത്രികാലങ്ങളിൽ ആക്രമണം നടത്തുന്നത്. തെരുവ് നായ്ക്കളുടെ കേന്ദ്രങ്ങൾ 1. പ്രാവച്ചമ്പലം മത്സ്യമാർക്കറ്റ് 2. ശാന്തിവിള താലൂക്ക് ആശുപത്രി ജംഗ്ഷൻ, 3. കാരയ്ക്കാ മണ്ഡപം, 4. വെള്ളായണി സ്റ്റുഡിയോ റോഡ്, 5. കരുമം, 6. പുന്നമൂട് മാർക്കറ്റ് ജംഗ്ഷൻ മാലിന്യം കൂമ്പാരത്തിൽ വിശ്രമം അറവുശാലകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും രാത്രികാലങ്ങളിൽ പാതയോരത്തും റെയിൽ വേ സ്റ്റേഷൻ പരിസരങ്ങളിലും നിക്ഷേപിക്കുന്ന ഭക്ഷണത്തിന്റെയും മാസാംവശിഷ്ടങ്ങളിലും കൂട്ടം കൂടുന്ന തെരുവ് നായ്ക്കൾ ഈ പ്രദേശങ്ങളിൽ തന്നെ തമ്പടിക്കുകയാണ്. ഇറച്ചി വേസ്റ്റിനു വേണ്ടി കടിപിടി കൂടുന്ന തെരുവ്നായ്ക്കൾ സമീപത്തുകൂടെ പോകുന്ന കാൽനട യാത്രക്കാരെ ആക്രമിക്കുകയും ഇരു ചക്ര വാഹനയാത്രക്കാരുടെ നേരെ ചാടിവീടുകയും ചെയ്യും. വാഹനങ്ങളിൽ നിന്നും വീഴുന്ന യാത്രക്കാരെ തെരുവ് നായ്ക്കൾ കൂട്ടമായി കടിച്ചുകീറും. ഇതിൽ പലരും കഷ്ടിച്ചാണ് രക്ഷപെടുന്നത്. വഴി വക്കിൽ ഉപേക്ഷിക്കുന്ന മാലിന്യത്തിൽ നിന്നും ഇറച്ചി വേസ്റ്റ് റോഡു മുഴുവൻ നിരത്തും. റോഡിന്റെ പല ഭാഗങ്ങളിലായ് കടിച്ചുകീറി നിരത്തുന്ന മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധം സഹിച്ചാണ് ഇതുവഴി യാത്ര ചെയ്യേണ്ടത്. പഞ്ചായത്തും നഗരസഭയും ചേർന്ന് നടപടികൾ സ്വീകരിക്കുക മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുക അറവ് മാലിന്യം നിക്ഷേപിക്കുന്നത് തടയുക നായ്ക്കൾക്ക് വന്ധ്യം കരണം ചെയ്യുക മാലിന്യ നിക്ഷേപകരെ കണ്ടെത്താൻ ക്യാമറകൾ സ്ഥാപിക്കുക തെരുവ് വിളക്കുകൾ കൂടുതൽ സജ്ജമാക്കുക