തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾ അന്താരാഷ്ട്ര സമുദ്റാതിർത്തിക്കടുത്ത് മത്സ്യബന്ധനം നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഫിഷറീസ് ഡയറക്ടർ. ഫിഷറീസ് വകുപ്പിന്റെയും നാവിക, തീരദേശ സേനകളുടെയും നിരന്തര ബോധവത്കരണത്തിനു ശേഷവും മത്സ്യത്തൊഴിലാളികൾ സമുദ്റാതിർത്തിയുടെ സമീപമെത്തുന്നു. അതിർത്തി ലംഘിച്ചാൽ അന്യരാജ്യങ്ങളുടെ കസ്റ്റഡിയിൽ മത്സ്യത്തൊഴിലാളികൾ അകപ്പെടും.
മത്സ്യബന്ധന വേളയിൽ ബോട്ടുകളിൽ പ്രവർത്തിക്കുന്നവരുടെ കൈവശം ലൈസൻസ്, തിരിച്ചറിയൽ കാർഡുകൾ, ജീവൻരക്ഷാ ഉപകരണങ്ങൾ, കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ എന്നിവയില്ലെങ്കിൽ പിഴചുമത്തുമെന്നും ഡയറക്ടർ അറിയിച്ചു.