കുഴിത്തുറ: ആരൽവാമൊഴിയിൽ ഡ്യൂട്ടിയിൽ ഇരിക്കവെ എസ്.ഐ കുഴഞ്ഞു വീണ് മരിച്ചു.

സ്പെഷ്യൽ എസ്.ഐ കാപ്പുകാട് കുന്നത്തൂർ മതിവിള സ്വദേശി കോമളകുമാറാണ് (52)കുഴഞ്ഞുവീണ് മരിച്ചത്. ആരൽവാമൊഴി സ്റ്റേഷനിലെ സ്പെഷ്യൽ എസ്.ഐആയിട്ട് ജോലിനോക്കുന്നതിനിടെ വെളിയാഴ്ച രാത്രിയാണ് സംഭവം.

രാത്രിയിൽ പട്രോളിംഗിന് പോകുന്നതിന് മുമ്പായി പൊലീസ് ക്വാർട്ടേഴ്സിലേക്ക് പോയ കോമളകുമാർ അവിടെ കുഴഞ്ഞു വീഴുകയായിരുന്നു. കോമള കുമാറിനെ കാണാത്തതിനെത്തുടർന്ന് കൂടെയുണ്ടായിരുന്ന പൊലീസുകാർ ക്വാട്ടേർഴ്‌സിൽ ചെന്ന് നോക്കിയപ്പോഴാണ് കുഴഞ്ഞു വീണു കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ 108 ആംബുലൻസ് വിളിച്ചു. വിവരമറിഞ്ഞെത്തിയ ആംബുലൻസിലെ ഡോക്ടർ പരിശോധിച്ചപ്പോഴാണ് കോമളകുമാർ മരിച്ച വിവരം സ്ഥിരീകരിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മേലുദ്യോഗസ്ഥർ കോമളകുമാറിന്റെ മൃതദേഹം ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ റാണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആരൽവാമൊഴി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.