തിരുവനന്തപുരം: ഫാഷൻ ഡിസൈനിംഗ് കോഴ്സ് പഠിക്കാൻ കേരളത്തിലെ 129 ഇൻസ്റ്റിറ്റ്യൂട്ടുകളിൽ അവസരം. രണ്ട് വർഷത്തെ എഫ്.ഡി.ജി.റ്റി (ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജി) പ്രോഗ്രാമിൽ ഇൗമാസം 25 വരെ അപേക്ഷ സമർപ്പിക്കാം. 42 ഇൻസ്റ്റിറ്റ്യൂട്ടുകൾ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സർക്കാർ സ്ഥാപനങ്ങളും 87 എണ്ണം സർക്കാർ അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളുമാണ്. സർക്കാർ സ്ഥാപനങ്ങളിൽ പ്രവേശനത്തിന് പത്താം ക്ലാസാണ് ‌യോഗ്യത. 25 ശതമാനം സീറ്റുകളിൽ ആൺകുട്ടികൾക്ക് പ്രവേശനമുണ്ടായിരിക്കും.വെബ്സൈറ്റ് www.sitttrkerala.ac.in

ഇൻസ്റ്രിറ്റ്യൂട്ടുകളിൽ നിന്ന് ജൂൺ 22 വരെ ഫോം വാങ്ങാം. പട്ടികജാതി വികസന വകുപ്പിന്റെ കൂടി അംഗീകാരമുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ പട്ടികവിഭാഗക്കാർക്ക് ഫീസ് വേണ്ട. സ്റ്റൈപ്പൻഡുമുണ്ടാകും.