k-jeevan-babu

തിരുവനന്തപുരം: കെ.ജീവൻ ബാബു ഐ.എ.എസിനെ ഡയറക്ടർ ഒഫ് ജനറൽ എഡ്യൂക്കേഷൻ ആയി നിയമിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർ സെക്കൻഡറി ഡയറക്ടറേറ്റ്, വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് എന്നിവ ഇനി ഡയറക്ടറേറ്റ് ഒഫ് ജനറൽ എഡ്യുക്കേഷന്റെ കീഴിലായിരിക്കും. ഖാദർ കമ്മിറ്റി ശുപാർശ പ്രകാരമാണ് പുതിയ ഡയറക്ടർ തസ്തിക സൃഷ്ടിച്ചത്.

തൊടുപുഴ മണക്കാട് സ്വദേശിയായ ജീവൻ ബാബു 2011 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. നേരത്തെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ചുമതല വഹിച്ചിരുന്നു. കാസർകോട്, ഇടുക്കി ജില്ലകളിൽ കളക്ടറായിരുന്നു.

ഖാദർ കമ്മിറ്റി ശുപാർശകൾ നടപ്പാക്കാനുള്ള ഉത്തരവിറങ്ങി

തിരുവനന്തപുരം:പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ പ്രൊഫ.ഖാദർ കമ്മിറ്റി ശുപാർശ പ്രകാരം ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഏകീകരണം നടപ്പാക്കുന്നതിനുള്ള ഉത്തരവിറങ്ങി. 2019- 20 അദ്ധ്യയനവർഷം തന്നെ ഇതിന്റെ നടപടികൾ തുടങ്ങും. ഏകീകരണത്തിന് സ്‌പെഷ്യൽ റൂൾ ഉണ്ടാക്കാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറിയെ ചുമതലപ്പെടുത്തി.