മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ പരിശീലനം

സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പി.എസ്.സി, ബാങ്ക്, മെഡിക്കൽ എൻട്രൻസ്, സിവിൽ സർവീസ് പരീക്ഷകൾക്ക് പരിശീലനം നൽകുന്നു. പരിശീലന ചെലവ് സർക്കാർ വഹിക്കും. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാം.

ഒരു വിദ്യാർഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അർഹത ഉള്ളൂ എന്ന് തിരുവനന്തപുരം സോണൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോറം ജൂൺ 15 ന് മുൻപ് ജില്ലാ ഫിഷറീസ് ഓഫീസിൽ സമർപ്പിക്കണം. സിവിൽസർവീസ് ബാങ്ക് പരീക്ഷാപരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവർ സ്ഥാപനത്തിൽ താമസിച്ച് പഠിക്കാൻ സന്നദ്ധരായിരിക്കണം.