അഭിമുഖം
ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 334/2017 പ്രകാരം എച്ച്.എസ്.എസ്.ടി.(ബോട്ടണി) തസ്തികയിലേക്ക് 2019 ജൂൺ 12, 13, 14, 20, 21, 26, 27, 28 തീയതികളിലും കാറ്റഗറി നമ്പർ 565/2017 പ്രകാരം എച്ച്.എസ്.എസ്.ടി.(ജിയോളജി) തസ്തികയിലേക്ക് ജൂൺ 14 നും കാറ്റഗറി നമ്പർ 330/2017 പ്രകാരം എച്ച്.എസ്.എസ്.ടി.(ജൂനിയർ)അറബിക് തസ്തികയിലേക്ക് ജൂൺ 19, 20, 21 തീയതികളിലും പി.എസ്.സി.ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് പ്രൊഫൈൽ, എസ്.എം.എസ് വഴി അയച്ചിട്ടുണ്ട്.
വാചാ പരീക്ഷ
2019 ജനുവരിയിലെ വകുപ്പ്തല പരീക്ഷയുടെ ഭാഗമായി നടന്ന സെക്കൻഡ് ക്ലാസ് ലാംഗ്വേജ് ടെസ്റ്റ് ഇൻ മലയാളം(തമിഴ്/കന്നട) എഴുത്തുപരീക്ഷയിൽ വിജയിച്ചവരിൽ വാചാപരീക്ഷക്ക് അപേക്ഷിച്ച പരീക്ഷാർത്ഥികൾക്ക് 2019 ജൂൺ 13 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് വാചാ പരീക്ഷ നടത്തും. അറിയിപ്പ് തപാലിൽ അയച്ചിട്ടുണ്ട്.
ഒറ്റത്തവണ വെരിഫിക്കേഷൻ
കാറ്റഗറി നമ്പർ 335/2017 പ്രകാരം ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി. സുവോളജി(ജൂനിയർ) തസ്തികയിലേക്ക് 2019 ജൂൺ 11, 12, 13 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും. അറിയിപ്പ് പ്രൊഫൈൽ, എസ്.എം.എസ് വഴി അയച്ചിട്ടുണ്ട്.