കല്ലമ്പലം: മദ്രസാ അദ്ധ്യാപക സഹായ സമിതിയുടെ ആഭിമുഖ്യത്തിൽ പാലച്ചിറ നരിക്കൽ മുക്ക് മാസ് സ്റ്റേറ്റ് കമ്മിറ്റി ഓഫീസിൽ നടന്ന സമ്മേളനത്തിൽ അദ്ധ്യാപകർക്കും, നിർദ്ധനർക്കും റംസാൻ കിറ്റും ചികിത്സാ ധനസഹായവും വിതരണം ചെയ്തു.താഴെഭാഗം മുസ്ലിം ജമാ അത്ത് ഇമാം നജീബ് റഷാദി ഉദ്ഘാടനം നിർവഹിച്ചു.അസെയ്യ്ദ് മുഹമ്മദ് ജൗഹരി തങ്ങൾ നടയറ അദ്ധ്യക്ഷത വഹിച്ചു.ജുനൈദ് മൗലവി വർക്കല സ്വാഗതം പറഞ്ഞു.ചെയർമാൻ അലിമിയാൻ ഫൗണ്ടേഷൻ ചെയർമാ9 ഷാഫി നദ് വി മുഖ്യ പ്രഭാഷണം നടത്തി.നിസാമുദ്ദീൻ മഹ്‌ളരി, അനസ് പെഴുംമൂട് തുടങ്ങിയവർ സംസാരിച്ചു. കാൻസർ രോഗബാധിതനായ പനവൂർ സലീം മൗലവിക്കും, ബൈക്ക് അപകടത്തിത്തെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന നരിക്കൽമുക്ക് മുൻ ഇമാം പേഴുംമൂട് റാഫി മൗലവിക്കും സഹായ ധനം നൽകി. സംബന്ധിച്ച നൂറോളം നിർദ്ദനർക്ക് റംസാൻ കിറ്റ്കൾ വിതരണം ചെയ്തു.