നെടുമങ്ങാട് : ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി അപാകത പരിഹരിച്ച് ഉടൻ നടപ്പിലാക്കണമെന്നും പെൻഷൻ പരിഷ്കരണ കമ്മീഷനെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ വഞ്ചനാ ദിനാചരണവും ട്രഷറികൾക്ക് മുന്നിൽ ധർണയും നടത്തി.നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമങ്ങാട് സബ് ട്രഷറിയിൽ നടത്തിയ ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.രാജൻ കുരുക്കൾ ഉദ്‌ഘാടനം ചെയ്തു.കെ.ഗോപിനാഥൻ നായരുടെ അദ്ധ്യക്ഷതയിൽ എ.വാസു,കൊഞ്ചിറ റഷീദ്,സി.രാധാകൃഷ്ണൻ നായർ,ദാമോദരൻ നായർ,സോമശേഖരൻ നായർ,അബ്‌ദുൾഖരിം,നമ്പാട് ദിവാകരൻ നായർ,എം.കെ.കൃഷ്ണൻകുട്ടി, ബി.ആർ ഹരികുമാർ,അബ്ദുൽ അസീസ്,സൈറസ്,ടി.ജയദാസ്,ജെ.വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
അരുവിക്കര നിയോജകമണ്ഡലം
നെടുമങ്ങാട് : സർക്കാർ വിഹിതം നൽകാതെ ഒപി ചികിത്സയും ഓപ്‌ഷൻ സൗകര്യവും നിഷേധിക്കുന്ന മെഡിസെപ് പദ്ധതി പെൻഷൻകാർക്ക് സ്വീകാര്യമല്ലെന്ന് മുൻ സെറ്റോ ചെയർമാൻ കോട്ടാത്തല മോഹനൻ പറഞ്ഞു.കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ അരുവിക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളനാട് സബ് ട്രഷറിയുടെ മുന്നിൽ മാർച്ചും ധർണയും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.വി.ഗോപ കുമാറിന്റെ അദ്ധ്യക്ഷതയിൽ ജ്യോതിഷ്കുമാർ,തകിടിപ്പുറം ഗംഗാധരൻ,സുകുമാരൻ നായർ, എ.എ.റഹിം,ഭാസ്കരൻ നായർ,ശിവശങ്കരൻ നായർ,എൻ.ഗംഗാധരൻ നായർ,എം.പീരുമുഹമ്മദ്,ശിവദാസൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.