ലോക ക്ഷീര ദിനാചരണത്തിൻെറയും ശിൽപശാലയുടെയും സംസ്ഥാനതല ഉദ്ഘാടനം വനം, വന്യജീവി-ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജു നിർവഹിച്ചു .
പാലിൻെറ ഉത്പാദനം വർധിപ്പിച്ച് സ്വയംപര്യാപ്തയോട് അടുക്കാനായി. പ്രളയം വന്നില്ലായിരുന്നെങ്കിൽ കഴിഞ്ഞവർഷം തന്നെ സ്വയംപര്യാപ്തത നേടിയേനെയെന്ന് മന്ത്രി പറഞ്ഞു. ക്ഷീരകർഷകൻെറ കടം എഴുതിത്തള്ളാൻ ആദ്യമായി അഞ്ചുകോടി രൂപ ബജറ്റിൽ വകയിരുത്തി. ലോൺ കുടിശ്ശികയായ കർഷകർക്ക് പലിശ സബ്സിഡി ആയി അയ്യായിരം രൂപ വീതം നൽകാനുള്ള പദ്ധതി നടപ്പാക്കി.
കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കാനുള്ള നിയമം ഈ സർക്കാരിൻെറ കാലത്ത് തന്നെ പാസാക്കും. മായം കലർന്ന പാൽ മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വരുന്നത് തടയാൻ ചെക്ക്‌പോസ്റ്റുകളും ലാബും മീനാക്ഷിപുരത്തും ആര്യങ്കാവിലും ആരംഭിച്ചു. മൂന്നാമത്തേത് പാറശ്ശാലയിൽ ഉടൻ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വി.എസ്. ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ, മിൽമ എറണാകുളം മേഖല ചെയർമാൻ ജോൺ തെരുവത്ത്, കാർഷികോദ്പാദന കമ്മീഷണർ ദേവേന്ദ്രകുമാർ സിംഗ്, ക്ഷീരവികസന വകുപ്പ് ഡയറക്ടർ എസ്. ഗീത തുടങ്ങിയവർ സംബന്ധിച്ചു.
സ്‌കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച മൽസരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ മന്ത്രി വിതരണം ചെയ്തു.
തുടർന്ന്, ക്ഷീരോൽപാദനരംഗത്ത് സംസ്ഥാനത്തെ സ്വയംപര്യാപ്തതയിൽ എത്തിക്കുന്നതിനുള്ള കർമപരിപാടികൾക്ക് രൂപം നൽകാൻ കർഷകർക്കായി സംഘടിപ്പിച്ച ശിൽപശാലയും നടന്നു.
വാഹനം ആവശ്യമുണ്ട്
തിരുവനന്തപുരം പൂജപ്പുരയിലെ കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ഹെഡ് ഓഫീസിൽ ഡ്രൈവർ ഉൾപ്പെടെ കാർ വാടകയ്ക്ക് ആവശ്യമുണ്ട്. താല്പര്യമുള്ള വ്യക്തികൾ/ ഏജൻസികൾ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുകയോ വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യണം. ക്വട്ടേഷൻ 13ന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. ഫോൺ: 0471-2347768, 9544286928. വെബ്‌സൈറ്റ്: www.hpwc.kerala.gov.in.